കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന കോളേജിൽ 60 സീറ്റുകൾ വീതമുള്ള
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് LLB 3 Year Degree കോഴ്സ്, പ്ലസ് ടു കഴിഞ്ഞവർക്ക്
5 Year BBA LLB, (Hons) കോഴ്സ്
5 Year B.Com, LLB (Hons) കോഴ്സ്
എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൈറ്റിൽ അപേക്ഷ നൽകി പ്രവേശനം നേടാവുന്നതാണ്. മാനേജ്‌മന്റ് സീറ്റിലേക്കുള്ള അപേക്ഷ കോളേജിൽ തന്നെ സമർപ്പിക്കാവുന്നതാണെന്നും ചെയർമാൻ അറിയിച്ചു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ, കേരള സർക്കാർ, എം. ജി യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകാരമുള്ള ഇന്ദിരാഗാന്ധി ലോ കോളേജിൽ നല്ല നിലവാരമുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുള്ളതാണെന്നും മികച്ച അദ്ധ്യാപകരെയാണ് നിയമിച്ചിട്ടുള്ളതെന്നും ചെയർമാൻ കെ. എം പരീത് അറിയിച്ചു.