കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.
പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
വിദ്യാർത്ഥി-യുവജന സംഘടന പ്രവർത്തനത്തിൽ ഇരിക്കുന്ന സമയം മുതൽ സ്കൂളുമായി വലിയ ബന്ധം നിലനിന്നിരുന്നു.യുഡിഫ് ഭരണം നിലനിന്നിരുന്ന ഘട്ടത്തിൽ കോതമംഗലത്ത് ഈ സ്കൂളിലെ അദ്ധ്യാപകരുടെ വിഷയത്തിൽ യദുകൃഷ്ണൻ – സന്ധ്യ എന്നിവരുടെ സമരവും അവർക്കൊപ്പം നിലകൊള്ളുവാനും സാധിച്ചുവെന്നും തുടർച്ചയിൽ എം എൽ എ യായി 2016ൽ തെരഞ്ഞെടുത്ത ശേഷം സ്കൂളിന്റെ ചുറ്റുമതിൽ, സ്മാർട്ട് ക്ലാസ്സ് റൂം ആക്കുന്നതിനു വേണ്ട ഉപകരണങ്ങൾ ഉൾപ്പടെ നൽകാൻ വേണ്ടി ഇടപെട്ടു.
തുടർച്ചയിൽ പാർട്ടി നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വരും കാല ഭാവിയിൽ മാമലക്കണ്ടത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് മുതൽക്കൂട്ട് ആവുന്നതിനുള്ള തുടക്കമാണ് ഇന്നുണ്ടായതെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്യ ശശി, വാർഡ് മെമ്പർമാരായ അരുൺ ചന്ദ്രൻ എന്നിവർ സംസാരിക്കുകയും കെ പി ഗോപിനാഥ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ,സ്കൂൾ എച്ച് എം സരിത ടീച്ചർ, പിടിഎ പ്രസിഡന്റ് സുജി സി എസ്,സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളായ ശ്രീജ ബിജു, ആരോമൽ എം എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.






















































