കോതമംഗലം :- കാർഷിക, പരിസ്ഥിതി മേഖലകളിൽ വൻ കുതിപ്പിന് കാരണമായേക്കാവുന്ന ട്രീ സ്പെയ്ഡ് രൂപകൽപ്പന ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ് കോതമംഗലം MA എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ പ്രകാശ് എം കല്ലാനിക്കൽ.
കോതമംഗലം MA എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും, കോതമംഗലം, ചെങ്കര സ്വദേശിയുമായ പ്രകാശ് എം കല്ലാനിക്കൽ രണ്ടു വർഷം കൊണ്ട് രൂപകല്പന ചെയ്ത് നിർമിച്ചതാണ് Tree spade or Tree transplanting machine.
വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന മരം പിഴുത് മാറ്റി മറ്റൊരിടത്ത് നടുന്ന മെഷീനാണ് tree spade . പന്ത്രണ്ട് സെൻ്റീമീറ്റർ വരെ തടിയുടെ വ്യാസമുള്ള മരങ്ങൾ പിഴുത് മറ്റിനടാം. പുതിയ വീട് നിർമ്മിക്കുമ്പോഴും, പുതിയ വഴി വെട്ടുമ്പോഴും, ഹൈവേ നിർമിക്കുമ്പോഴും, കൃഷിയിടങ്ങളിലും മരം വെട്ടിമാറ്റുന്നത്തിന് പകരം, പിഴുതുമാറ്റി മറ്റൊരിടത്ത് നട്ടു പരിസ്ഥിതി സംരക്ഷിക്കാൻ ഈ യന്ത്രം ഉപയോഗിക്കാം.
മരത്തിൻ്റെ വേരോ മണ്ണോ ഇളകാതെ മരത്തിനെ സ്ഥാന ചലനം ചെയ്തെടുക്കാം. JCB യുമായി ബന്ധിപ്പിച്ചാണ് ഇതിൻ്റെ പ്രവർത്തനം നടത്തുന്നത്. ചെലവ് കുറച്ച് ലാഭം വർദ്ധിപ്പിക്കാമെന്നതാണ് ഈ മെഷീൻ കൊണ്ടുള്ള പ്രധാന നേട്ടം. ചില വിദേശ രാജ്യങ്ങളിൽ മാത്രമുള്ള ഈ മെഷീൻ ചെലവ് കുറച്ച് സെമി ഓട്ടോമാറ്റിക് ആയി ഉണ്ടാക്കിയിട്ടുള്ളതാണെന്ന് ട്രീ സ്പെയ്ഡ് ഉടമ പ്രകാശ് M കല്ലാനിക്കൽ പറഞ്ഞു.