കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ലാബിന്റെ ഉദ്ഘാടനം നടത്തി.30 കമ്പ്യൂട്ടറുകൾ ഉള്ള പുതിയ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സ്കൂൾ മാനേജർ ബാബു കൈപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വിശുദ്ധ മാർത്തോമ ചെറിയപള്ളി ട്രസ്റ്റിമാരായ കെ കെ ജോസഫ്, എ ബി വർഗീസ്,ഹോസ്പിറ്റൽ സെക്രട്ടറി സലിം ചെറിയാൻ,MBITS സെക്രട്ടറി ബിനോയ് തോമസ്, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, പി ടി എ പ്രസിഡന്റ് സനീഷ് എസ് എന്നിവർ സംസാരിച്ചു സ്കൂൾ പ്രിൻസിപ്പൽ ഫാ. പൗലോസ് പി ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ നന്ദിയും പറഞ്ഞു.
