Connect with us

Hi, what are you looking for?

NEWS

കീരംപാറയിൽ കർഷകർക്കൊപ്പം പാടത്ത് നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും

കോതമംഗലം : കീരംപാറയിൽ കർഷകർക്കൊപ്പം വയലിൽ നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും. ഡ്രോൺ വഴിയുള്ള വിത്ത് വിത ഉൽസവം നാടിന് ആവേശമായി .
ഞാറ് നടാൻ ഇനി ബംഗാളികൾ വേണ്ട പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്ക് ഡോണുകൾ ഉയർന്ന് പൊങ്ങി.
മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന കാർഷിക വിത ഉത്സവം കീരംപാറ ഊഞ്ഞപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ നടന്നു.
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, കീരംപാറ ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ, കീരംപാറ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ്
പാടശേഖരത്തിൽ ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതനടത്തിയത്. വിത്ത് വിത ഉൽസവത്തിൻ്റെ ഉദ്ഘാടനം കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യഷത വഹിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ, കർഷകർ എന്നിവർ ഡ്രോൺ പറത്തിയുള്ള വിത്ത് വിത വളരെ ആവേശത്തോടെയാണ് നോക്കി കണ്ടത് .
കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ ഭാഗമായാണ് കീരംപാറയിൽ വിത്ത് വിതയ്ക്കായി കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തി പരിശീലനവും സംഘടിപ്പിച്ചത്. ജില്ലയിൽ ആദ്യമായാണ് കീരംപാറയിൽ ഡ്രോൺ ഉപയോഗിച് പാടശേഖരത്തിൽ വിത്ത് വിതച്ചത്
യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീർ , മുഖ്യാത്ഥി ആയി . എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ആൻ്റ് സയന്റിസ്റ്റ് ഡോ.ഷിനോജ് സുബ്രമണ്യൻ പദ്ധതി വിശദികരണം നടത്തി., ജില്ലാ പഞ്ചായത്ത് അംഗങ്ങളായ
. കെ.കെ ദാനി , റാണി കുട്ടി ജോർജ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാ കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ ,എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജും, ജിജോ ആന്റണി, മഞ്ചു സാബും, ബേസിൽ ബേബി,സാന്റി ബേബി, വി.സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വി.കെ വർഗീസ്,അൽഫോൻസാ സാജു,
ക്യഷി അസി.ഡയറക്ടർപ്രിയ മോൾ തോമസ്, കെ.വി കെ സബ്ജറ്റ് സെപ്ഷ്യലിസ്റ്റ് ഡോ. പുഷ്പരാജ്,
,ബാങ്ക് സെകട്ടറി കെ.സി ജോർജ്,
കോതംഗലം എം.എ ഇന്റർനാഷ്ണൽ സ്കൂളിലെ വിദ്യാർത്ഥികൾ, കീരംപാറ സെൻ്റ് സ്റ്റീഫൻസ് സ്കൂൾ വിദ്യാർത്ഥികൾ, കീരംപാറ എം.എസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ കീരംപാറ സർവീസ് സഹകരണ
ബാങ്ക് ഭരണസമിതി അംഗങ്ങൾ
പാടശേഖര സമിതി ഭാരഭാവികൾ, കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ സമിതി ഭാരഭാവികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ കർഷകർ വിദ്യാർത്ഥികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു ,ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനി സ്വാഗതവും ക്യഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു.ജില്ല പഞ്ചായത്ത് അംഗവും, മികച്ച കർഷകനും മായ . കെ.കെ ദാനിയുടെ ഉടമസ്ഥതയിൽ ഉള്ള ഏഴ് ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഡ്രോൺ വഴി വിത്ത് വിത നടത്തിയത്
ഇനി വിത്ത് ലാഭം, സമയലാഭം, ചെലവ് ലാഭം. നെല്ലിൽ വളമിടാൻ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനും ഡ്രോണുകൾ അനുയോജ്യമെന്നു തെളിയിക്കാനും ഈ പദ്ധതി ലക്ഷ്യം മിടുന്നു.
കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്‌കാസ്‌റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് വിത്ത് വിതച്ചത്.
പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് വിതയ്ക്കാൻ സഹായിക്കുന്ന ഡ്രോൺ സീഡർ ഉപയോഗത്തിലാകുന്നത് വഴി സമയബന്ധിതമായി വിതച്ച് തീർക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല. കൃത്യമായ വിത്ത് വിതരണവും കൂടുതൽ വിളവും ഉറപ്പാക്കുന്നു. ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ വിത്ത് മതിയാകും എന്ന പ്രത്യേകതയും ഉണ്ട്.
ഡ്രോൺ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെൻ്റ്സും തളിക്കാറുണ്ടെങ്കിലും, കേരളത്തിൽ തന്നെ അപൂർവമാണ് വിത്ത് വിതയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല പ്രയോജനങ്ങൾ. കർഷകർ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. കൂടാതെ മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാകുന്നു. കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്‌ഥയും ഇല്ല. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം. എന്നതും ഇതിൻ്റെ പ്രത്യകതകൾ ആണ്.യുവകർഷകരെ ആകർഷിക്കാൻ നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോൺ സീഡർ ഒരു പുത്തനുണർവ് നൽകുവാനും കഴിഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത നെടിയശാല വാഴേപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി,...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

error: Content is protected !!