മുവാറ്റുപുഴ : വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനി യുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി ഇ ഓ ഓഫീസ് ഉപരോധിച്ചു. കെ എസ് യു എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ് നായർ ഉദ്ഘാടനം ചെയ്ത ഉപരോധ സമരത്തിൽ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ്, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോയ്, ഇമ്മാനുവേൽ ജോർജ്, റെയ്‌മോൻ സാബു, അസ്‌ലം കക്കാടൻ, അന്നാ ഷിജു, മുഹമ്മദ് ഷാഫി എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
