കോതമംഗലം: അടച്ചുപൂട്ടലിനെ തുടർന്ന് മാറ്റി വച്ച പരീക്ഷകൾക്ക് തുടക്കമായി.എസ് എസ് എൽ സി,വി എച്ച് എസ് ഇ പരീക്ഷകളാണ് ഇന്ന് ആരംഭിച്ചത്.പ്ലസ് ടു പരീക്ഷകൾ നാളെ(27-05-2020)ആരംഭിക്കും. മെയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 85 സെന്ററുകളിലായി 12000ത്തോളം കുട്ടികളാണ് 3 വിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ ആരംഭിച്ചിട്ടുള്ളത്. മാസ്കുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. സാനിറ്റൈസർ സ്കൂളുകളിൽ സജ്ജമാക്കി.
സാമൂഹ്യ അകലം പാലിച്ചാണ് കുട്ടികൾ പരീക്ഷ എഴുതിയത്. ബസ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ കെ എസ് ആർ ടി സി ബസ് ഏർപ്പാടാക്കിയിരുന്നു. ആന്റണി ജോൺ എംഎൽഎ,ഡിഇഒ എൻ ഡി തോമസ്,എഇഒ പി എൻ അനിത,ബി പി ഒ ജ്യോതിഷ് പി എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.