Connect with us

Hi, what are you looking for?

AGRICULTURE

“ഹരിത ഭവനം പദ്ധതി ” ; ഭക്ഷ്യ സ്വയംപര്യാപ്തയ്ക്ക് ഒരു പുതിയ സന്ദേശവുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

കോതമംഗലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയിൽ ഒരു വാർഡ് നിവാസികളെയാകെ സ്വയംപര്യാപ്തമാക്കുക എന്ന പദ്ധതിയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13 -ാം വാർഡ് കാർഷിക കൂട്ടായ്മയുടെയും നേതൃത്വത്തിൽ 13-ാം വാർഡിലെ എല്ലാ വീടുകളിലേയും ടെറസ്സിലും, മുറ്റത്തും, പറമ്പിലും മത്സരാടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി ചെയ്തു കൊണ്ട് സ്വയംപര്യാപ്തയ്ക്ക് ഒരു പുതിയ സന്ദേശം നൽകുകയാണ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-)o വാർഡിലെ ഹരിത ഭവനം പദ്ധതി.

ഈ പദ്ധതിയുടെ തുടർച്ചയിൽ വാർഡിലെ ഏറ്റവും മികച്ച അടുക്കളത്തോട്ടത്തിന് ഒരു ത്രീജാർ മിക്സിയും ഏറ്റവും മികച്ച മട്ടുപ്പാവ് കൃഷിക്ക് ഒരു പെഡസ്റ്റൽ ഫാനും ,ഗ്രൂപ്പ് കൃഷിക്കാർക്ക് വ്യത്യസ്തങ്ങളായ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. ഹരിത ഭവനം പദ്ധതിയുടെ ആദ്യ ഘട്ടമായ പച്ചക്കറിതൈ വിതരണോദ്ഘാടനം 22 – 05-2020 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരുമലപ്പടി കിഴക്കേകവല മഞ്ചാടി പാടത്തിന് സമീപം വിവിധതരം പച്ചക്കറിതൈകൾ നൽകി കൊണ്ട് കോതമംഗലം MLA ആൻറണി ജോൺ നിർവഹിച്ചു.

തൈ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിമും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ KM പരീത്, വാർഡ് മെമ്പർ ശ്രീമതി രഹ്ന നൂറുദ്ദീൻ , ബ്ലോക്ക്കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു.വി പി, കാർഷിക കൂട്ടായ്മ ഭാരവാഹികളായ PM മജീദ്, അൻസാർ KB, PH ഷിയാസ്, ബഷീർ K K, തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് 19 ന്റെ പശ്ച്ചാത്തലത്തിൽ മാറിയ നമ്മുടെ ജീവിത സാഹചര്യത്തിലും ജൈവ കൃഷി പ്രോൽസാഹനം എന്ന നിലയിലും വാർഡിലെ ആബാലവൃദ്ധം ജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുവാനും വീടിന് സമീപമോ, മട്ടുപ്പാവിലോ, പറമ്പിലോ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുവാനും വാർഡിലെ മുഴുവൻ വീട്ടിലേക്കുമാവശ്യമായ പച്ചക്കറിതൈ ആദ്യ ഘട്ടത്തിൽ നൽകുന്നതായിരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അറിയിച്ചു.

You May Also Like

NEWS

കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ്‌ ബോൾ മത്സരവും കാണികൾക്ക് ഏറെ...

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ബോണസ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

NEWS

കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

NEWS

കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ...

error: Content is protected !!