കോതമംഗലം: ബ്ലോക് പഞ്ചായത്ത് 2019 – 2020 വാർഷിക പദ്ധതിയിൽ പെടുത്തി ബ്ലോക് പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് ഫർണ്ണിച്ചറുകൾ നൽകി. എം എൽ എ ആന്റണി ജോൺ ഫർണ്ണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ബ്ലോക് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ബ്ലോക് പരിധിയിലെ മുഴുവൻ ലൈബ്രറികൾക്കും ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു. ഇത് കൂടാതെ താലൂക്കിലെ ഗ്രന്ധശാലകൾക്കായി നിലവിലെ ബ്ലോക് ഭരണസമിതി ഒരുകോടി അൻപത് ലക്ഷംരൂപ അനുവദിച്ച് നൽകി.
സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ധശാലക്കുള്ള അവാർഡ് നേടിയ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി പത്തൊൻപത് ലക്ഷംരൂപ നടപ്പ് പദ്ധതിയിൽ അനുവദിച്ചതായും പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ സെലിൻ ജോൺ, ബിന്ദു ജയകുമാർ, ഷീലകൃഷ്ണൻകുട്ടി,
ഒ ഇ അബ്ബാസ്, വിൻസൺ ഇല്ലിക്കൽ, സെബാസ്റ്റ്യൻ അഗസ്തി, എം എൻ ശശി, എബി എബ്രഹാം, സണ്ണി പൗലോസ്, ജെസ്സിമോൾ ജോസ്, ബി ഡി ഒ കെ എച്ച് നാസർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ, സെക്രട്ടറി സി പി മുഹമ്മദ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ ഒ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.