കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാംപാറ പിച്ചപ്ര ഭാഗത്ത് ഭക്ഷ്യ സാധനങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന വീടുകളിൽ ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറികളും വിതരണം ചെയ്തു. പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി സിബി എൽദോ ഏറ്റുവാങ്ങി. JSOYA വൈദിക വൈസ് പ്രസിഡന്റ് ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, സെക്രട്ടറി ജിതിൻ ജോൺ പോൾ വീപ്പനാട്ട്, എൽദോസ് സ്കറിയ, ബേസിൽ സണ്ണി, ബേസിൽ ബേബി എന്നിവർ പങ്കെടുത്തു.
