കോതമംഗലം: സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയർ ഹോം പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ ഭവന രഹിതക്കായി പാർപ്പിട സമുച്ചയം നിർവ്വഹിച്ചു നൽകുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ കൊട്ടളത്തുമല പ്രദേശം ഉന്നതതല സംഘം പരിശോധന നടത്തി. പ്രസ്തുത സ്ഥലത്ത് ഭൂരഹിത ഭവനരഹിതരായ 60 പേർക്കുള്ള പാർപ്പിട സമുച്ചയമാണ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്. ഊരാളുങ്കൻ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പ്രാഥമിക പരിശോധനയുടെ ഭാഗമായി സർവ്വെ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുവാനും,ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുവാനും ധാരണയായി.
സംഘത്തിൽ ആൻ്റണി ജോൺ MLA, തഹസിൽദാർ റേച്ചൽ Kവർഗ്ഗീസ്, പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ, സഹകരണ സംഘം എറണാകുളം ജോയിൻ്റ് രജിസ്ട്രാർ സുരേഷ് മാധവൻ, ലൈഫ്മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഏണസ്റ്റ് തോമസ്, പ്ലാനിങ്ങ് എആർ സുബ്രമഹ്ണ്യൻ നമ്പൂതിരി ,കോതമംഗലം എആർ സുധീർ വി.എം, വില്ലേജ് ഓഫീസർ സുബൈർ കെ.എം.,ഊരാളുങ്കൽ ലേബർ കോൺടാക്ട് സഹകരണ സംഘം പ്രതിനിധി രമേശ് എൻ ,വൈസ് പ്രസിഡൻറ് AS ബാലകൃഷ്ണൻ, എം.എ കോളേജ് സിവിൽ വിഭാഗം മേധാവി ഡോ: ലാജു കൊറ്റാലിൽ,സിവിൽ വിഭാഗം പ്രൊഫസർ എൽസൻ ജോൺ, വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.ജി, രാമകൃഷ്ണൻ, സെക്രട്ടറി സുനിൽ ടി.ആർ തുടങ്ങിയവരാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്നത്