കോതമംഗലം: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക്ഡൗൺപ്രഖ്യാപനം മൂലം വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തവര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറുന്ന വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴി പഞ്ചായത്തിലെ ഒരു ഗ്രാമം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പഞ്ചായത്ത് അംഗം സല്‍മ ലെത്തീഫിന്‍റെ നേതൃത്വത്തിൽ ആണ് ഇരുമലപ്പടി കനാല്‍പാലത്ത് ഇന്ന് മുതല്‍ ഈ പുതിയ വിപണി ആരംഭിച്ചത്. പച്ചക്കറി,പഴവര്‍ഗ്ഗങ്ങള്‍ ,ഉള്‍പടെ നിത്യോപയോഗസാധനങ്ങള്‍ എന്തും ഈ വിപണിയില്‍ കൈമാറ്റം ചെയ്യാന്‍ കഴിയും.
പഴമക്കാര്‍ പഴയ കാലങ്ങളില്‍ ചെയ്ത് പോന്ന ബര്‍ട്ടര്‍ സംവിധാനം ആണിത്.
ഇപ്പോള്‍ ഉണ്ടായിട്ടുളള അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വാര്‍ഡിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കുണ്ടായിട്ടുളള പ്രയാസം കണക്കിലെടുത്താണ് ഇത്തരം ഒരു വിപണി വാര്‍ഡില്‍ ആരംഭിച്ചതെന്ന് ഒന്നാം വാര്‍ഡ് അംഗമായ സല്‍മ ലെത്തീഫ് പറഞ്ഞു ആദ്യ ദിനം തന്നെ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നും ഉണ്ടായത് നിരവധി ആളുകള്‍ ഇന്ന് ഇത്തരത്തില്‍ ഇവിടെ നിന്നും ഉല്‍പ്പന്നങ്ങള്‍ കൈമാറുന്ന അവസ്ഥയുണ്ടായി.
ശനി, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം പത്ത് മണി മുതൽ നാല് മണി വരെ കനാൽ പാലം ജംഗ്ഷനിലാണ് ഇത് നടക്കുക പഴയ കാലത്തിന്റെ ഓർമപ്പെടുത്തലും നാടിന്റെ കൂട്ടായ്മയുമാണ് ഇതിലൂടെ ഉറപ്പാക്കുന്നതെന്നും അവര്‍പറഞ്ഞു.കെ.ബി മുഹമ്മദ് ,കൃഷി വകുപ്പ് ജീവനക്കാരന്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.