കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയ്ക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വെന്റിലേറ്റർ,ഹെമറ്റോളജി അനലൈസർ,സക്ഷൻ അപ്പാരറ്റസ്,ക്രാഷ് കാർട്ട്,സ്ട്രക്ചർ ട്രോളി വിത്ത് ബെൽറ്റ്,പൾസ് ഓക്സി മീറ്റർ, നോക്കുലേഷൻ ഹുഡ്, വീൽചെയർ അടക്കമുള്ള അത്യാവശ്യ ഉപകരണങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്.ഫണ്ട് അനുവദിച്ചു കൊണ്ടുള്ള കത്ത് ജില്ലാ കളക്ടർക്ക് കൈമാറിയതായും ഉപകരണങ്ങൾ എത്രയും വേഗത്തിൽ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.
