Connect with us

Hi, what are you looking for?

NEWS

നാളെ മുതൽ സൗജന്യ റേഷൻ വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി : ക്രമീകരണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് ആൻറണി ജോൺ MLA

കോതമംഗലം:- താലൂക്കിലെ 122 റേഷൻ കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായി ആൻറണി ജോൺ MLA അറിയിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ക്രമീകരണങ്ങളോടും മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും MLA അഭ്യർത്ഥിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയമ്പെട്ടി, തെര, വാരിയംകുടി എന്നീ ആദിവാസി ഊരുകളിൽ റേഷൻ വിഹിതം വീടുകളിൽ എത്തിച്ചു നൽകും.

കടകളിലെ തിരക്ക് ഒഴിവാക്കാൻ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ മുൻഗണന-അന്ത്യോദയ കാര്ഡുകൾക്ക് മാത്രമായിരിക്കും വിതരണം. ഉച്ചക്ക് ശേഷം 2 മുതൽ വൈകിട്ട് 5 വരെ മറ്റ് കാര്ഡുകൾക്കും വിതരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തി തിരക്ക് നിയന്ത്രിക്കാനും അവശ്യം വേണ്ടി വരുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിൽ എത്തിച്ചു നൽകാനും റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുഴുവൻ റേഷൻ കടകളിലും ബ്രേക്ക് ദി ചെയിൻ പദ്ധതിയിൽ കൈ കഴുകാൻ സോപ്പും വെള്ളവും, സാനിട്ടയ്‌സറും ലഭ്യമായിരിക്കും. ഉപഭോ‌ക്കാക്കൾ ഇവ ഉപയോഗപ്പെടുത്തേണ്ടതാണ്. താലൂക്കിലെ ഒരു പെട്രോൾ പമ്പിൽ 24 മണിക്കൂർ ഇന്ധനം ലഭ്യമായിരിക്കും. ഇപ്പോൾ ധർമഗിരി ജംഗ്ഷൻ ൽ ഉള്ള രാമസ്വാമി ആൻഡ് സൺസ് എന്ന പമ്പാണ് ഈ സേവനം നൽകുന്നതെന്നും, കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ ഒരേ സമയം 5 പേർ മാത്രമേ പാടുള്ളൂ എന്നും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

CHUTTUVATTOM

കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ്...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി...

CHUTTUVATTOM

കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന നവകേരള വികസന ക്ഷേമ...

error: Content is protected !!