നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിന്‍റെ 68 ആമത് വാര്‍ഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനം ഇലഞ്ഞിപ്പൂക്കള്‍ 2020 കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്‍റെ 68 മത് വാര്‍ഷിക ദിനാഘോഷം വെളളിയാഴ്ച്ച സ്ക്കൂളിലെ 500 ഓളം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് അണിനിരന്ന മെഗാനൃത്ത പരിപാടിയോടെയാണ് തുടക്കം കുറിച്ചത്. താലുക്കിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളും ,രക്ഷകര്‍ത്താക്കളും ,നാട്ടുകര്‍ അടക്കം ആയിരങ്ങള്‍ ആണ് ഈ വാര്‍ഷിക ദിനാഘോഷ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അദ്ധ്യക്ഷയായി .
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക സൈനബ എ.കെ, ബി.പി.ഒ എസ്.എം അലിയാര്‍ ,അധ്യാപികയായ സജിമോള്‍ തുടങ്ങിയവരെ ആദരിച്ചു.ഇതോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്ക്കൂള്‍ പത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത്,പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എ.ആര്‍ വിനയന്‍,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,വാര്‍ഡ്മെംബര്‍മാരായ ആസിയ അലിയാര്‍ ,സല്‍മ ലത്തീഫ് ,പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ , ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷെമിദ എ.ഇ,മുന്‍ പ്രധാന അധ്യാപകരായ കെ.എ വിശ്വനാഥന്‍ അലിയാര്‍ കോച്ചാക്കുടി,പി.എച്ച് ഷിയാസ്,സോംജി ഇരമല്ലൂര്‍,ഉമ ഗോപിനാഥ്,അധ്യാപകരായ റ്റി.എ അബൂബക്കര്‍,റ്റി.എ മുഹമ്മദ് ,വിദ്യാര്‍ത്ഥി പ്രതിനിധി അസ്മിയ നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.എന്‍റോവ്മെന്‍റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും ഉണ്ടായി.