എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. മെത്രാൻ കക്ഷി വികാരി തോമസ് പോളിന് കുർബാന അർപ്പിക്കാൻ ഉള്ള സൗകര്യം ഒരുക്കണം എന്നതായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. വിധി നടപ്പാക്കാത്തതിൽ സർക്കാരിനെ പലപ്രാവശ്യം ഹൈക്കോടതി സിംഗിൾബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. അപ്പീലിൽ നൽകിയ സ്റ്റേ കോതമംഗലം ചെറിയ പള്ളിയിലെ ബഹുഭൂരിപക്ഷം വിശ്വാസികൾക്കും ആശ്വാസമായി.

You must be logged in to post a comment Login