കോതമംഗലം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായും ,ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനും വംശീയ ഉന്മൂലന നീക്കങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ തുടക്കം കുറിച്ചിട്ടുള്ള ഫാസിസ്റ്റ് തേര്‍വാഴ്ചക്കുമെതിരെ പി.ഡി.പി.നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് 5 മണിമുതല്‍ നെല്ലിക്കുഴി കവലയില്‍ ആസാദി കോര്‍ണര്‍ സംഘടിപ്പിക്കും. പ്രഭാഷണങ്ങള്‍ , പ്രതിഷേധത്തിന്റെ പച്ചയും കരുത്തും ഓട്ടംതുള്ളല്‍ ,ആറടി മണ്ണ് ലഘുനാടകം, കവിതാലാപനം , നാടന്‍ പാട്ടുകളും ആസാദി വിളികളുമായി പാട്ടുകൂട്ടം തുടങ്ങിയവ ആസാദി കോര്‍ണറില്‍ അവതരിപ്പിക്കും.

You must be logged in to post a comment Login