നെല്ലിക്കുഴി: പൗരത്വ ഭേദഗതി ബില്ലിൻ്റെ മറവിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ഉള്ള ഫാസിസ്റ്റ് ശക്തികളുടെ നരനായാട്ടിനെതിരെ നെല്ലിക്കുഴി അൽ അറഫ ഉലമാ വിങ് ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 4.00ന് നെല്ലിക്കുഴിയിൽ ആസാദീ മീറ്റ് സംഘടിപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് തൗഫീഖ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. സലീം മൗലവി ചെമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. പി എ ഷമീർ ബാഖവി സ്വാഗതം ആശംസിച്ചു. അബ്ദുറഷീദ് ബദരി. ശിഹാബുദ്ദീൻ സഖാഫി, മുഹമ്മദ് ഷാഫി മൗലവി എന്നിവർ ആമുഖപ്രഭാഷണം നടത്തി. കെ.എം.മുഹമ്മദ്, പിഎം ഷെമീർ, മൂസാ പല്ലാരിമംഗലം, അലിയാർ വട്ടപ്പാറ, യഹ് യാ സി.എ എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എ.പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സജീബ് ബാഖവി നന്ദി പറഞ്ഞു.

You must be logged in to post a comment Login