പല്ലാരിമംഗലം : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഫലമായി അക്കാദമിക രംഗത്തും, ഭൗതികരംഗത്തും വിദ്യാർത്ഥികൾ നേടിയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പഠനോത്സവം പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടത്തി. കോതമംഗലം ബ്ലോക്പഞ്ചായത്തംഗം ഒ ഇ അബ്ബാസ് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ് കെ എം കരീം അദ്ധ്യക്ഷതവഹിച്ചു. സ്കൂളിലാരംഭിച്ച ശാസ്ത്രലാബ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീലത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ്, ഹിന്ദി കയ്യെഴുത്ത് മാസികകൾ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സ്മിറ്റി ജേക്കബ്, പി ടി എം അംഗം ഷിജീബ് സൂപ്പി എന്നിവർ പ്രകാശനം ചെയ്തു. സിനിയർ അസിസ്റ്റന്റ് കെ മനോശാന്തി, സി പി ഒ ബിജു കെ നായർ, സയൻസ് ക്ലബ്ബ് സെക്രട്ടറി ആൻ മേരി ജോൺ, ടി എ ഷമീന എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി കെ വിലാസിനി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി റൈജ്യ എബ്രഹാം കൃതജ്ഞതയും പറഞ്ഞു. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ഘോഷയാത്രയും ഉണ്ടായിരുന്നു.
You must be logged in to post a comment Login