നെല്ലിക്കുഴി ; പഴയകാല ഓര്‍മ്മകള്‍ പുതുക്കാന്‍ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ഒത്തുകൂടി. കുറ്റിലഞ്ഞി കൂട്ടം 2020 എന്ന പേരിലാണ് പി.ടി.എ യുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം സങ്കടിപ്പിച്ചത്. ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിട്ടുളള കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം സംഗമം ഉദ്ഘാടനം ചെയ്തു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അദ്ധ്യക്ഷയായി. പഴയ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ഹരിത വര്‍ണ്ണശോഭയില്‍ വേദിയൊരുക്കി നാരങ്ങ,ചൗ മിഠായികള്‍ വിതരണം ചെയ്തും , ഒന്നിച്ചിരുന്ന് ആടാന്‍ ഊഞ്ഞാല് ഒരുക്കിയും ,ഫോട്ടോ ഷോപ്പിനായി ഫ്രൈം ഒരുക്കിയും അനുഭവം പങ്കുവയ്ക്കാന്‍ സ്ക്രീനൊരുക്കിയും പഴയ സൗഹൃദങ്ങള്‍ പുതുക്കാന്‍ സംഗമത്തില്‍ വേദിയൊരുക്കിയത് ഏവര്‍ക്കും മറ്റൊരു അനുഭവമായി.
1952ല്‍ സ്ഥാപിത മായ സ്ക്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി ആയ മേതല നെടുംപറബില് അബ്ദുല്‍ ഖാദര്‍, മേതല കുറ്റിലഞ്ഞി പെരിയാര്‍ വാലി കനാലില്‍ വീണ് ഒഴുക്കില്‍ പെട്ട കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പിസ്ക്കൂള്‍ 5 ാം ക്ലാസ് വിദ്യാര്‍ത്ഥി ബാദുഷയെ രക്ഷപെടുത്തിയ ഓലിപ്പാറ അല്‍ഫാസ് ബാവു വിനെയും സാംസ്ക്കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അര്‍ഹനായ നാടന്‍ പാട്ടുകലാകാരന് അജിത് മേലേരിയേയും, പൂര്‍വ്വ അധ്യാപകര്‍ ,പി.ടി.എ പ്രസിഡന്റുമാര്‍ തുടങ്ങിയവരെ സംഗമത്തില്‍ ആദരിച്ചു.നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ ഒത്തുകൂടിയത്.
ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാര്‍,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സഹീര്‍ കോട്ടപറബില്‍,വാര്‍ഡ് അംഗങ്ങളായ ആസിയ അലിയാര് ,സല്‍മ ലെത്തീഫ്, ഇരമല്ലൂര്‍ വില്ലേജ് ഓഫീസര്‍ നസീറ റ്റി.എ, സിനിമ നടന് ഏബിള്‍ ബെന്നി,പ്രധാന അധ്യാപിക എ.കെ സൈനബ, പൂര്‍വ്വ അധ്യാപകനായ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അബുവട്ടപ്പാറ ,മാതൃസംഗമം ചെയര്‍ പേഴ്സണ്‍ ഉമാഗോപിനാഥ്,,സോംജി,പി.എച്ച് ഷിയാസ്,ദര്‍ശന അധ്യാപകരായ റ്റി.എ അബൂബക്കര്‍, ബൈജു രാമകൃഷ്ണന്,അബൂബക്കര്‍ പി.കെ,മുഹമ്മദ് റ്റി.എ,സിജോവര്ഗ്ഗീസ്,സുമി വേണുഗോപാല്‍,ശോശാമ്മ വര്‍ഗ്ഗീസ്,,അരുണ്‍ പ്രിയ,നിഷ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി.
You must be logged in to post a comment Login