കോതമംഗലം : തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിന് ശനിയാഴ്ച വൈകിട്ട് ദീപാരാധയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.കെ.കെ അനിരുദ്ധൻ തന്ത്രികൾ കൊടിയേറ്റി. ഫെബ്രുവരി 21 ന് മഹാശിവരാത്രി ദിവസം വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
മഹാഗണപതി ഹോമം കലശാഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്, ദീപാരാധന, പള്ളിവേട്ട, സഹസ്രകുടംധാര തുടങ്ങിയ ചടങ്ങുകളോടും, മോഹിനിയാട്ടം, കുട്ടികളുടെ കലാപാരിപാടികൾ, സോപാനസംഗീതം, നൃത്തനൃത്തങ്ങൾ, നൃത്തസന്ധ്യ, TV താരാങ്ങളെ അണിനിരത്തികൊണ്ട് അരുൺ ഗിന്നസ് നയിക്കുന്ന സൂപ്പർ ടാലന്റ് മെഗാഷോ തുടങ്ങിയ കലാപരിപാടികളോടും കൂടിയാണ് ശിവരാത്രി മഹോത്സവം നടത്തപ്പെടുന്നത്. ശിവരാത്രി ദിവസം ആറാട്ടിനു ശേഷം പെരിയാറിന്റെ തീരത്ത് ബിലിതർപ്പണത്തിന് പ്രത്യേക സൗകര്യവും ഉണ്ടായിക്കുന്നതാണ്.
ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കെ. കെ അനിരുദ്ധൻ തന്ത്രികൾ മൂത്തകുന്നം മുഖ്യകാർമ്മികത്വവും, ക്ഷേത്രം മേൽശാന്തി ശ്രീ. സി. സി ജിനേഷ് ശാന്തികൾ സഹകാർമ്മികത്വവും വഹിക്കും. ആഘോഷ പരിപാടികൾക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ.കെ പി സുരേഷ്, സെക്രട്ടറി ശ്രീ.വി സ് ബിജുമോൻ എന്നിവർ നേതൃത്വം വഹിക്കും.
You must be logged in to post a comment Login