കോതമംഗലം: നാടിന്റെ ഐശ്വര്യമായ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം കാത്തുസംരക്ഷിക്കാൻ കോട്ടപ്പടി പഞ്ചായത്തും പഞ്ചായത്തിലെ നാനാജാതി മതസ്ഥരും മുൻനിരയിൽ എല്ലായ്പ്പോഴും രംഗത്ത് ഉണ്ടാകുമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. വേണു പ്രസ്താവിച്ചു. കോതമംഗലത്തെ സമസ്തമേഖലകളുടെയും ഐശ്വര്യമാണ് മാർതോമാ ചെറിയപള്ളി. ഈ ഐശ്വര്യം കാത്തു സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കടമയും നാടിന്റെ പൊതു സമൂഹത്തിന്റേതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹത്തിന്റെ 54-)o ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം. കെ. വേണു. നിയമം അനുസരിക്കുന്നതോടൊപ്പം ജനഹിതമല്ലാത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചാൽ നിയമം ലംഘിക്കുവാനും തങ്ങൾ മുൻ നിരയിൽ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വേണു അറിയിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. എൽദോസ് അധ്യക്ഷനായി. ആരോഗ്യ കാര്യ കമ്മിറ്റി ചെർമാൻ ബിനോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എൻ.ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മണി, പഞ്ചായത്ത് മെമ്പർമാരായ അജിത വിൽ സൺ, ബിസി ജോസ്, ഷൈമോൾബേബി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്, കൺവീനർ പി.ടി. ജോണി, ജോഷി അറക്കൽ, ബാബു പോൾ, ജോർജ് എട പ്പാറ, ബിനോയ് മണ്ണഞ്ചേരിൽ, കെ എം അബ്ദുൽ കരീം, എം.വി. റെജി, എന്നിവർ പ്രസംഗിച്ചു. കോട്ടപ്പടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു അമ്പത്തിനാലാമത്തെ ദിവസത്തെ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിച്ചത്.
You must be logged in to post a comment Login