കോതമംഗലം : നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുൻ എം.പി ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. മാർതോമാ ചെറിയപള്ളി സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ50 ദിവസമായി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തോടനുബന്ധിച്ച് നടത്തിയ സായാഹ്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം നിലകൊള്ളുന്ന പരിശുദ്ധ ദേ വാലയത്തിന്റെ തിരുമുറ്റത്ത് തുടക്കം കുറിച്ച ഈ സഹനസമരം പരിശുദ്ധ സഭക്ക് ഊർജ്ജം പകർന്നതും ചരിത്രത്തിലിടം നേടിയതുമായ അത്യപൂർവമായ സമരമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരത്തിന്റെ അൻപതു ദിനങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം സമാധാനത്തിന്റെ പ്രതീകമായി ചെറിയ പള്ളി വികാരി ഫാ:ജോസ് പരത്തുവയലിൽ വെള്ളരിപ്രാവിനെ വാനിലേക്കു പറത്തി വിട്ടു. തുടർന്ന് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത ഐക്യദാർഢ്യ പ്രകടനത്തിനുശേഷം ആയിരുന്നു സായാഹ്ന്ന സമ്മേളനം ആരംഭിച്ചത്. കോതമംഗലം മാർതോമ ചെറിയപള്ളി ഓർത്തഡോക്സ് വിഭാഗത്തിന് യാതൊരു കാരണവശാലും വിട്ടു കൊടുക്കുന്ന പ്രശ്നം ഉദിക്കു ന്നില്ലെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച ആന്റണി ജോൺ എം. എൽ. എ പ്രഖ്യാപിച്ചു.
അതിന് പ്രതിബദ്ധതയുള്ള സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും സഭ ക്കും മാർത്തോമാ ചെറിയ പള്ളിക്കും ഗുണപരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ റിവ്യൂ പെറ്റിഷൻ ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മത മൈത്രി സംരക്ഷണസമിതി ചെയർമാൻ എ. ജി.ജോർജ് അധ്യക്ഷത വഹിച്ചു. ചെറിയപള്ളി വികാരി ഫാ: ജോസഫ് പരത്തുവയലിൽ, അഡ്വ:രാജേഷ്, നേര്യമംഗലം മുസ്ലിം പള്ളി ഇമാം അഷ്റഫ് ഒടിയപാറ മൗലവി, കോതമംഗലം മിന മസ്ജിദ് ഇമാംഎം. എം. ഷംസുദ്ദീൻ, പി .എ സോമൻ, കെ.എ. നൗഷാദ്, മഞ്ജു സിജു, കെ. പി.ബാബു, എ.ടി. പൗലോസ്,പി. ടി. ജോണി, ഷിബു തെക്കുംപുറം, ബാബുപോൾ, ഷെമീർ പനക്കൽ, എ.ടി. ലൈജു, ജോർജ് അമ്പാട്ട്, ജയ്സൺ ഡാനിയേൽ, റോയി. കെ. പോൾ, ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ, അഡ്വ:സി ഐ.ബേബി എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login