കോതമംഗലം: മാര്‍ തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന് സംസ്ഥാനതലത്തില്‍ വിശ്വാസി കൂട്ടായ്മ തിങ്കളാഴ്ച മുതല്‍ കോതമംഗലത്തേക്ക് പ്രവഹിക്കുന്നു. ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചെറിയ പള്ളിയില്‍ താമസിച്ച് സമര മുഖത്ത് മുന്‍നിരയില്‍ നേതൃത്വം നല്‍കാന്‍ നിശ്ചയിച്ചതോടെയാണ് യാക്കോബായ സഭയുടെ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള ലക്ഷത്തിലേറെ വിശ്വാസികള്‍ കോതമംഗലത്തേക്ക് തിങ്കളാഴ്ച മുതല്‍ എത്തിച്ചേരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പതിനായിരങ്ങള്‍ കോതമംഗലത്തേക്ക് എത്തിച്ചേരും.
സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, സഭയിലെ വിവിധ ഭക്തസംഘടനകളായ യൂത്ത് അസോസിയേഷന്‍, സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, വനിതാസമാജം, തീര്‍ത്ഥയാത്രാ സംഘങ്ങള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനം, വൈദിക സംഘം, ശുശ്രൂഷാ സംഘം, എല്‍ഡേഴ്സ് ഫോറം, കോതമംഗലം മതമൈത്രി സംരക്ഷണസമിതി, എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് സമരത്തിനും പ്രതിരോ ധത്തിനുമായി നേതൃത്വം നല്‍കുന്നത്. സമരത്തിനായി എത്തിച്ചേരുന്ന ആയിരങ്ങള്‍ക്ക് പള്ളിയില്‍ താമസിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ക്കൊപ്പം ഭക്ഷണ ക്രമീകരണങ്ങളും പള്ളിയില്‍നിന്ന് ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭക്ഷണ ക്രമീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സര്‍ക്കാരിനെതിരെയൊ പോലീസിനെതിരെയൊ ഉള്ള സമരം അല്ല ഇതെന്നതിനാല്‍ യാതൊരു കാരണവശാലും പ്രതിഷേധ പ്രതിരോധ പള്ളി സംരക്ഷണ സമരത്തില്‍ ഈ ഇരുവിഭാഗങ്ങള്‍ക്കും എതിരെ മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ നിര്‍ബന്ധമായും ഉണ്ടാകരു തെന്ന് സംഘാടകര്‍ എല്ലാ ഭദ്രാസനങ്ങളിലെയും വിശ്വാസികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ സമരം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ സംഘടിപ്പിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നും എത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ തങ്കളം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. ഇടുക്കി ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ മാര്‍ ബസേലിയസ് നേഴ്സിങ് കോളേജ് ഗ്രൗണ്ടിലും ബാഹ്യ കേരള ഭദ്രാസനമായ ബാംഗ്ലൂര്‍ ഭദ്രാസനത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് മാര്‍ തോമാ ചെറിയ പള്ളി വികാരി ഫാ: ജോസ് പരത്തുവയലില്‍, ട്രസ്റ്റിമാരായ അഡ്വ:സി ഐ ബേബി, ബിനോയി തോമസ് മണ്ണഞ്ചേരില്‍ എന്നിവര്‍ അറിയിച്ചു.
കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ മാര്‍ ബസേലിയസ് നേഴ്സിങ് കോളേജ് ഗ്രൗണ്ടിലും ബാഹ്യ കേരള ഭദ്രാസനമായ ബാംഗ്ലൂര്‍ ഭദ്രാസനത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് മാര്‍ തോമാ ചെറിയ പള്ളി വികാരി ഫാ: ജോസ് പരത്തുവയലില്‍, ട്രസ്റ്റിമാരായ അഡ്വ:സി ഐ ബേബി, ബിനോയി തോമസ് മണ്ണഞ്ചേരില്‍ എന്നിവര്‍ അറിയിച്ചു.
You must be logged in to post a comment Login