കോതമംഗലം:- പെരിയാർ നീന്തി കടന്ന് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം വരുന്ന പ്രദേശം ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനം – വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. ആനക്കൂട്ടം സ്ഥിരമായി വരുന്ന ചേലമല പ്രദേശത്ത് നിന്ന് പുഴയ്ക്ക് അക്കരെ തുണ്ടം വനത്തിലേക്ക് കടത്തി വിടുന്നതിനു വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും, അതിനു ശേഷം ആനക്കൂട്ടം സ്ഥിരമായി കയറി വരുന്ന പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനു വേണ്ടിയും,റോഡരികിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിനു വേണ്ടിയും എംഎൽഎയുടെ നിർദേശ പ്രകാരം തീരുമാനമായതായി ഡി എഫ് ഒ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ,വാർഡ് മെമ്പർമാരായ സിനി യാക്കോബ്, ബിന്ദു മോഹൻദാസ്, ഡിഎഫ്ഒ എസ് ഉണ്ണികൃഷ്ണൻ, കോതമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി കെ തമ്പി, തട്ടേക്കാട് റെയിഞ്ച് ഓഫീസർ പി എ ജലീൽ, തുണ്ടം റെയിഞ്ച് ഓഫീസർ മുഹമ്മദ് റാഫി, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ, സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.
You must be logged in to post a comment Login