കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം , മണിക്കിണർ വാളച്ചിറ, കൂറ്റംവേലി പ്രദേശങ്ങളിൽ കുടിവെള്ളമില്ല. വാട്ടർ സപ്ലെ പമ്പിങ്ങ് കാര്യക്ഷേമമല്ല, നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പെരിയാർ കലങ്ങി ഒഴുകുന്നു, വെള്ളം കുറവാണ് , മണൽ നിറഞ്ഞു, ചെളി മൂടി കിടക്കുന്നു എന്നിങ്ങനെ വസ്തുത വിരുദ്ധമായ മറുപടി ആണ് അധികാരികൾ നൽകുന്നതെന്നാണ് പറയുന്നത്. പാവപ്പെട്ട ജനങ്ങൾ കുടിവെള്ളം കിട്ടാതെ അലയുമ്പോൾ എം.എൽ.എ.ഉൾപ്പെടെയുള്ളവർ മൗനത്തിലാണെന്നാന്ന് സമരക്കാർ ആരോപിക്കുന്നത്. അധികാരികളുടെന അനങ്ങാപ്പാറ സമീപനത്തിൽ പ്രതിഷേധിച്ചു കൊണ്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ പി.എം. സിദ്ധിക്ക് , ഫാത്തിമ അബ്ദുൽ സലാം , നിസമോൾ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ സമരം നടത്തി സമരത്തിൽ കബീർ പാലിശേരി, കെ.കെ.മനോജ്, സൽമ മങ്ങാട്ട് ,പിഎം ബഷീർ ,സിന്ധു റെജി എന്നിവർ പ്രസംഗിച്ചു

You must be logged in to post a comment Login