കോതമംഗലം: കോതമംഗലം മുനിസിപ്പൽ അതിർത്തിയിൽ 21 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം വില്ലേജിൽ ബേബു മാത്യൂ മോളേക്കുടി വീട് കള്ളാട്, രാധാ വർഗ്ഗീസ് മോളേക്കുടി വീട്,കെ എ കുട്ടപ്പൻ കുന്നുമ്മേൽക്കുടി വീട് കള്ളാട്, മറിയക്കുട്ടി എബ്രഹാം മോളേക്കുടി വീട് കള്ളാട്,ജോസ് വറുഗീസ് മങ്ങാടൻ വീട് ചേലാട്,കണ്ണൻ കുറുമ്പൻ & കുഞ്ഞിക്കാളി പുത്തൻപുരയിൽ വീട് ചേലാട്,തങ്കമ്മ കുഞ്ഞൻ മേപ്പാത്ത് വീട്,കെ എ മണി & തങ്കമ്മ കുന്നുമ്മേൽക്കുടി വീട് കള്ളാട്,ബിന്ദു കണ്ണൻ പിടഞ്ഞാറെമലയിൽ വീട് കള്ളാട്,പി കെ കുഞ്ഞുമോൻ & ഗൗരി പാടശ്ശേരി വീട് ചേലാട്,അമ്മിണി തങ്കപ്പൻ താഴുത്തേടത്ത് വീട് കള്ളാട്,കെ പി ഏലിയാസ് & ലീല കാരളിക്കുടി വീട് ചേലാട്,ബേബി പൗലോസ് ചാലുകുളം വീട് ചേലാട്,എൽദോസ് എം കെ മാടപ്പറക്കുടി വീട് ചേലാട്,ഫിലോമിന പൗലോസ് പാറപ്പുറത്ത്കുടി കള്ളാട്,മറിയാമ്മ കുര്യാക്കോസ് കക്കാട്ടുകുന്നേൽ വീട് ചേലാട്,ചെല്ലപ്പൻ കൃഷ്ണൻ & ജയ കുമ്പളാട്ട് വീട് ചേലാട്,എം എസ് വർഗീസ് മാളിയേക്കൽ വീട് എം എ കോളേജ് എന്നിങ്ങനെ 18 പേർക്കും,തൃക്കാരിയൂർ വില്ലേജിൽ ഷീന ജയൻ നെല്ലിമറ്റംകുടി,എൻ കെ സുരേഷ് നെല്ലിമറ്റംകുടി,അമ്മിണി കുഞ്ഞുമോൻ നെല്ലിമറ്റംകുടി എന്നിങ്ങനെ 3 പേർക്കും അടക്കം 21 പേരുടെ അപേക്ഷകളിലാണ് പട്ടയം അനുവദിക്കുവാൻ തീരുമാനമായത്.
16/11/2019 ൽ ചേർന്ന താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിൽ 9 വില്ലേജുകളിൽ നിന്നായി 83 കുടുംബങ്ങൾക്ക് പട്ടയം നൽകുവാൻ തീരുമാനമായിരുന്നു. ഇതിനു പുറമെ ആണ് ഇന്ന് ചേർന്ന മുനിസിപ്പൽ ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിൽ 21 പേർക്ക് കൂടി പട്ടയം നൽകുവാൻ തീരുമാനമായത്.താലൂക്കിലെ കുട്ടമ്പുഴ,നേര്യമംഗലം, കുട്ടമംഗലം,കീരംപാറ, കോട്ടപ്പടി,കടവൂർ വില്ലേജുകളിലെ കർഷകരുടെയും,വന മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നവരുടെയും പട്ടയ പ്രശ്നം പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് മന്ത്രിതല ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിന്റെ തുടർച്ചയായി പട്ടയ നടപടികൾ വേഗത്തിലാക്കുവാൻ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.അതുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ മുന്നോട്ടു പോകുകയാണെന്നും, അതും കൂടി സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടെ താലൂക്കിലെ പരമാവധി ആളുകളുടെ പട്ടയ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു. ഇനിയും പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login