Connect with us

Hi, what are you looking for?

EDITORS CHOICE

കാഴ്ച്ച വിരുന്നൊരുക്കി കാട്ടുപോത്തുകൾ ; ഇടമലയാറിൽ സുലഭം, തട്ടേക്കാടിൽ വിരളം

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത് കാണുവാനുള്ള അവസരമാണ് ഇപ്പോൾ വടാട്ടുപാറ നിവാസികൾക്ക് വന്ന് ചേർന്നിരിക്കുന്നത്. വഴിമദ്ധ്യേ സഹ്യന്റെ മക്കളെ കണ്ട് ശീലിച്ചവർക്ക്, ഇപ്പോൾ ഇന്ത്യൻ ബൈസൺ (Gaur) എന്നറിയപ്പെടുന്ന കാട്ടുപോത്തുകളെ റോഡിൽ കണ്ട് തുടങ്ങിയിരിക്കുകയാണ്. വടാട്ടുപാറയിൽ നിന്നും ചക്കിമേടിനും മീരാൻ സിറ്റിക്കും തിരിയുന്നതിന് മുൻപുള്ള റോഡിൽ കാട്ടുപോത്തിനെ കണ്ടത് വഴിയാത്രക്കാർക്ക് അത്ഭുതമാവുകയായിരുന്നു. കൂട്ടമായി സഞ്ചരിക്കുവാൻ താൽപ്പര്യപ്പെടുന്ന കാട്ടുപോത്തുകൾ ഒറ്റതിരിഞ്ഞു കാണുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കുകയും ചെയ്യുന്നു.

ഇടമലയാർ വനമേഖലയിൽ കാട്ടുപോത്തുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, അതിന് നിരവധി കാരണങ്ങൾ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷി ശാസ്ത്രജ്ഞൻ (Ornithologist)
ഡോക്ടർ ആർ സുഗതൻ വെളിപ്പടുന്നു. ഭൂതത്താൻകെട്ട് ജലസംഭരണിയുടെ തീരങ്ങളിൽ പുല്ല് ധാരാളമായി വളരുന്നതാണ് പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ചു അണക്കെട്ടിലെ ജലം കൂടുതൽ മാസങ്ങൾ തുറന്ന് വിടുന്നത് വഴി പുഴയിൽ ജലവിതാനം താഴുകയും , തീരങ്ങളിൽ പുല്ല് ധാരാളമായി വളരുകയും ചെയ്യുന്നു. കാട്ടുപോത്തുകൾക്ക് ഏറെയിഷ്ടമുള്ള കുറ്റിപ്പുല്ലുകൾ മേഞ്ഞു തിന്നുവാനായി ഇവ കൂട്ടമായി വരുന്നതും പതിവാണ്. തുറസ്സായ സ്ഥലങ്ങളിലെ പുൽമേടുകളിൽ കൂട്ടമായി വന്ന് മേയുവാൻ താല്പര്യമുള്ള വന്യമൃഗമാണ് കാട്ടുപോത്തുകൾ.

ഇടമലയാർ വനത്തിന്റെ ഉൾമേഖലകളിൽ കണ്ട് വന്നിരുന്ന കാട്ടുപോത്തുകൾ ഇപ്പോൾ തങ്ങളുടെ തനത് ആഹാര ആവാസ വ്യവസ്ഥ പെരിയാർ തീരങ്ങളിൽ സൃഷ്ഠിക്കപ്പെട്ടപ്പോൾ അതിൽ ആകൃഷ്ടരായി വരുന്നതാണ്. ചില ആൺ പോത്തുകൾ കൂട്ടം വിട്ട് ഒറ്റതിരിഞ്ഞു നടക്കുക പതിവാണെന്നും , ചിലപ്പോൾ അവ അപകടകാരികൾ ആകുവാൻ സാധ്യതയുണ്ടെന്നും ഡോക്ടർ ആർ സുഗതൻ വെളിപ്പെടുത്തുന്നു. 1930 കാലഘത്തിൽ തട്ടേക്കാട് തട്ടേക്കാട് മേഖലയിൽ കാട്ടുപോത്തുകൾ ഉണ്ടായിരുന്നതായി സലിം അലിയുടെ വെളിപ്പെടുത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മരം മുറിയും , വേട്ടയാടലും മൂലം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന വനമേഖലയിൽ നിന്നും കാട്ടുപോത്തുകളും കരികുരങ്ങുകളും നാമാവശേഷമാവുകയായിരുന്നു. ഇടമലയാർ, മലയാറ്റൂർ വനമേഖലകളിൽ ഉള്ള കാട്ടുപോത്തുകൾക്ക് പുഴ മുറിച്ചുകടന്ന് തട്ടേക്കാട് മേഖലയിലേക്ക് വരുവാൻ സാധിക്കുമെങ്കിലും , പൂയംകുട്ടി മുതൽ കുട്ടമ്പുഴ തട്ടേക്കാട് മേഖലവരെ ജനവാസം ഉള്ളതും കൂടാതെ ഫെൻസിങ് തകർത്തു ആനകളെപോലെ സഞ്ചാരം നടത്തുവാൻ ഇഷ്ടപ്പെടാത്തതുമാണ് പ്രധാന കാരണം.

കാട്ടുപോത്തുകൾ തട്ടേക്കാട് വനമേഖലയിലേക്ക് കടന്നുവരുവാനായി ശ്രമിക്കുന്നതിന്റെ ലക്ഷങ്ങൾ നേര്യമംഗലം വനമേഖലിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവയുടെ കടന്നുവരവ് തട്ടേക്കാട് വനത്തിന് വളരെയധികം ഗുണപ്രദമാണെന്നും ഡോക്ടർ ആർ സുഗതൻ വ്യക്തമാക്കുന്നു. അടിക്കാടുകളും പുല്ലുകളും തിന്നുന്നതുമൂലം പുതിയ നാമ്പുകൾ വന്ന് ചെടികളുടെ വളർച്ച വേഗത്തിൽ ആകുവാനും നഷ്ടപ്പെട്ടുപോയ തനത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാട്ടുപോത്തുകൾ ഉള്ളടത്തു കടുവകളുടെ സാനിത്യം ഉണ്ടാകുവാനുള്ള സാധ്യത കൂടതലാണെന്നും , കടുവയുടെ ഇഷ്ടഭക്ഷണമാണ് കാട്ടുപോത്തുകൾ എന്നും അദ്ദേഹം വെളിപ്പടുത്തി. ഒറ്റ വേട്ടയാടൽ കൊണ്ടുതന്നെ ദീർഘനാളത്തേക്കുള്ള ഭക്ഷണം കരുതിവെക്കുവാൻ സാധിക്കും എന്നതാണ് അതിന്റെ നേട്ടം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം :- ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവ്വേ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

error: Content is protected !!