കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും, കെട്ടിടവും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു:ആരോഗൃവും, സാമൂഹൃ നീതിയും, വനിത-ശിശു വികസനവും വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ അംഗൻവാടികളുടെ പ്രവർത്തനം സംബന്ധിച്ചും, ഇതിൽ സ്വന്തമായി സ്ഥലവും, കെട്ടിടവും ഇല്ലാത്ത അംഗനവാടികൾക്ക് സ്ഥലവും, കെട്ടിടവും ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിൽ നിലവിൽ 208 അംഗൻവാടികൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിൽ 174 അംഗൻവാടികൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, 15 അംഗൻവാടികൾ വാടക കെട്ടിടത്തിലും, 19 അംഗൻവാടികൾ വാടക ഇതര കെട്ടിടത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും ബഹു:മന്ത്രി പറഞ്ഞു. ഇതിൽ സ്വന്തമായി സ്ഥലവും,കെട്ടിടവും ഇല്ലാത്ത അംഗൻവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിനു വേണ്ട നടപടി വേഗത്തിൽ സ്വീകരിച്ചു വരുന്നതായും ബഹു:ആരോഗൃവും, സാമൂഹൃ നീതിയും, വനിത-ശിശു വികസനവും വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login