കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുറച്ചു നേരം ബാവയുമായി വെള്ളാപ്പിള്ളി കുശാലാന്വേഷണം നടത്തുകയും ചെയ്തു . ഞാൻ ബാവായുടെ കൂടെയാണെന്നും ബാവായുടെ പക്ഷത്താണെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നെയേറെ സ്നേഹിക്കുകയും എന്റെ കഷ്ടതകൾക്കൊപ്പം നിൽക്കുകയും പിന്തുണക്കുകയും ചെയ്ത ബാവക്കൊപ്പമാണ് ഞാൻ എന്ന് വെള്ളാപ്പള്ളി നടേശൻ അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം കൂട്ടിച്ചേർക്കുകയും ചെയ്തു.
എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറിക്കൊപ്പം കോതമംഗലം യൂണിയൻ പ്രിസിഡന്റ് അജി നാരായണൻ , സെക്രട്ടറി പി.എ സോമൻ, കെ.സ് ഷിനിൽ കുമാർ, സജീവ് പാറക്കൽ, ടി.ജി അനി, പി.വി വാസു, എം.വി രാജീവ്, എം.വി തിലകൻ, എം.കെ ചന്ദ്രബോസ്, അജേഷ് തട്ടേക്കാട് തുടങ്ങിയവർ അനുഗമിക്കുകയും ചെയ്തു.

You must be logged in to post a comment Login