കോതമംഗലം: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച 3 മണിയ്ക്ക് താലൂക്കിൽ ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേര്യമംഗലം വില്ലേജ് 14, വാരപ്പെട്ടി വില്ലേജ് 3, കുട്ടമംഗലം വില്ലേജ് 16, ഇരമല്ലൂർ വില്ലേജ് 7,കുട്ടമ്പുഴ വില്ലേജ് 21, കീരംപാറ വില്ലേജ് 11, പല്ലാരിമംഗലം വില്ലേജ് 5,പോത്താനിക്കാട് വില്ലേജ് 3,കടവൂർ വില്ലേജ് 3എന്നിങ്ങനെ 9 വില്ലേജുകളിൽ നിന്നുള്ള 83 അപേക്ഷകളാണ് കമ്മിറ്റി അംഗീകരിച്ചത്. പുതിയ ലാന്റ് അസൈൻമെന്റ് കമ്മിറ്റി രൂപീകരിച്ചതിന് ശേഷം 250 കൈവശക്കാരുടെ പട്ടയ അപേക്ഷകൾക്ക് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ജനുവരി മാസത്തിൽ നടക്കുന്ന പട്ടയമേളയിൽ താലൂക്കിൽ നിന്നും 150 പേർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും തഹസിൽദാർ യോഗത്തിൽ അറിയിച്ചു.
പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകളിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗന്ഥർക്ക് നിർദേശം നൽകി. മുനിസിപ്പൽ ലാന്റ് അസൈമെന്റ് കമ്മിറ്റി ഈ മാസം 25 നു കൂടുവാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,ലാലൂ എംഡി എൽ എ തഹസിൽദാർ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login