കോതമംഗലം: സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തത്തിൽ തുടക്കമായി. ” ഇനി ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ” എന്ന സന്ദേശവുമായി ആന്റണി ജോൺ എംഎൽഎ. കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതി ഗുണഭോക്താവ് വാരപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡ് നിവാസിയായ ദേവസി വർഗീസിനെ സന്ദർശിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട സുരക്ഷയും, മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് കോളിംഗ് ബെൽ. കുടുംബശ്രീ സി ഡി എസിന്റെ പരിധിയിൽപ്പെട്ട ഒറ്റപ്പെട്ട് ജീവിക്കുന്നവരെ സർവ്വെയിലൂടെ കണ്ടെത്തുകയും അവരുടെ ക്ഷേമാന്വേഷണത്തിനുള്ള ചുമതല അതത് അയൽക്കൂട്ടങ്ങൾ ഏറ്റെടുക്കുന്ന കുടുംബശ്രീ സംവിധാനം മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുവാൻ ഒത്തൊരു മിക്കുന്ന പദ്ധതിയാണ് സ്നേഹിത കോളിംഗ്ബെൽ.
കോതമംഗലം മണ്ഡലത്തിൽ 153 ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വാരപ്പെട്ടി പഞ്ചായത്തിലെ രണ്ട് കോളിംഗ് ബെൽ ഗുണഭോക്താക്കളിലൊരാളായ ദേവസി വർഗീസിനെ സന്ദർശിച്ചപ്പോൾ എംഎൽഎ അവർക്ക് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,വാർഡ് മെമ്പർമാരായ പി വി മോഹനൻ,ഉമൈബ നാസർ, സവിത ശ്രീകാന്ത്, ഡയാന നോബി, ചെറിയാൻ ദേവസ്യ, എയ്ഞ്ചൽ മേരി ജോബി, ശ്രീകല സി,മാത്യൂ ഐസക്ക്,സി ഡി എസ് ചെയർപേഴ്സൺ ജെസ്സി തോമസ്,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ അനൂപ് മോഹൻ, സ്നേഹിത സ്റ്റാഫ് സാലി ജോബി,ബ്ലോക്ക് കോർഡിനേറ്റർമാരായ ധന്യ എസ്,അമ്മു ശശിധരൻ,കമ്യൂണിറ്റി കൗൺസിലർ ആതിര എം എ,ഒന്നാം വാർഡ് എ ഡി എസ്,അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
You must be logged in to post a comment Login