കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ,ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ നിലവിലെ സ്ഥിതിയും,പ്രസ്തുത പ്രൊജക്ട് വേഗത്തിൽ പൂർത്തീകരിച്ച് സമയബന്ധിതമായി കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.
ഭൂതത്താൻകെട്ട് മിനി വൈദ്യുത പദ്ധതിയുടെ ഏകദേശം 90% പ്രവർത്തികളും പൂർത്തിയായതായും സിവിൽ വർക്കുകളുടെ ഭാഗമായിട്ടുള്ള പവർഹൗസ് നിർമ്മാണം 80% പണികൾ പൂർത്തിയായി. പവർ ചാനൽ നിർമ്മാണം 97% പൂർത്തിയായി. ടെയിൽ റേസ് ചാനലുകളുടെ നിർമ്മാണം 92%,സ്വിച്ച് യാർഡ് നിർമ്മാണം 62% പൂർത്തിയായതായും, ഇലക്‌ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ ഭാഗമായി ടർബൈൻ ജനറേറ്റർ മുതലായവയുടെ 87% സാമഗ്രികളും ലഭ്യമാക്കിയുട്ടുണ്ടെന്നും, പവർഹൗസ് എർത്ത് മാറ്റ് ഡ്രാഫ് റ്റ്യൂബ് ലൈനർ ഇ ഒ റ്റി ക്രെയിൻ,സ്റ്റ യറിങ്ങ് എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും ബഹു:മന്ത്രി പറഞ്ഞു. സിവിൽ വർക്കിന്റെ 7% പ്രവർത്തിയും, മെക്കാനിക് വർക്കിന്റെ 14% പണിയും മാത്രമേ പൂർത്തീകരിക്കുവാനുള്ളുവെന്നും, പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിച്ച് വരുന്നതായും, നിർമ്മാണ പ്രവർത്തികൾ 2020 ഓട് കൂടി പൂർത്തീകരിക്കുമെന്നും ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login