കോതമംഗലം: മാർത്തോമാ ചെറിയ പള്ളി ഇപ്പോളത്തെ വിശ്വാസത്തിൽ തുടരേണ്ടതിനായി കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയും വിശ്വാസികളും ചേർന്ന് ഒപ്പ് ശേഖരണവും ഭീമ ഹർജി തയ്യാറാക്കലിനും തുടക്കമായി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഒപ്പ് ശേഖരണത്തിന്റെ ഉൽഘാടനം കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ: ലിസ്സി ജോസ് നിർവ്വഹിച്ചു. ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രി , മുഖ്യമന്ത്രി , ഗവർണർ , സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് സങ്കടഹർജി സമർപ്പിക്കും.
കോതമംഗലം മത മൈത്രി സംരക്ഷണ സമിതി വിവിധ സ്ഥലങ്ങളിൽ നടത്തുന്ന യോഗങ്ങളുടെ വിവരങ്ങൾ, ഇന്നത്തെ ഒപ്പ് ശേഖരണം വൈകിട്ട് ആറ് മണിക്ക് കുട്ടമ്പുഴ പഞ്ചായത്തിലെ യാക്കോബായ ചാപ്പലിൽ നടക്കും. കീരംപാറ പഞ്ചായത്ത് യോഗം നവംബർ 13 ബുധനാഴ്ച പുന്നെക്കാട് സൊസൈറ്റി ഹാളിൽ, കവളങ്ങാട് പഞ്ചായത്ത് യോഗം നവംബർ 14 വ്യാഴാഴ്ച കവളങ്ങാട് സെന്റ്. ജോൺസ് സ്കൂളിൽ, പിണ്ടിമന പഞ്ചായത്ത് യോഗം നവംബർ 15 വെള്ളിയാഴ്ച ചേലാട് YMCA ഹാളിൽ, കോട്ടപ്പടി പഞ്ചായത്ത് യോഗം നവംബർ 18 തിങ്കളാഴ്ച കൈരളി ഓഡിറ്റോറിയത്തിൽ, പോത്തനിക്കാട് പഞ്ചായത്ത് യോഗം നവംബർ 19 ചൊവാഴ്ച പോത്തനിക്കാട് സൺഡേ സ്കൂൾ ഹാളിൽ, വാരപെട്ടി പഞ്ചായത്ത് യോഗം നവംബർ 20 ബുധനാഴ്ച വാരപ്പെട്ടിയിൽ., രായമംഗലം പഞ്ചായത്ത് യോഗം നവംബർ 22 വെള്ളിയാഴ്ച കുറുപ്പംപടി യാക്കോബായ പള്ളി ഹാളിൽ. എല്ലാ യോഗവും വൈകിട്ട് 6 മണിക്ക് ആരംഭിക്കുമെന്ന് മത മൈത്രി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
You must be logged in to post a comment Login