Connect with us

Hi, what are you looking for?

EDITORS CHOICE

മലമുകളിൽ നിന്നും നോക്കിയാൽ 20 കിലോമീറ്റർ അകലെയുള്ള ഇടമലയാർ ഡാം വ്യൂ

  • അനന്ദു മുട്ടത്തു മാമലക്കണ്ടം

കുട്ടമ്പുഴ : കോതമംഗലത്തെ ഏറ്റവും വലിയ മലനിരകളിൽ ഒന്നായ പിണവൂർകുടി തേൻനോക്കി മലയിൽ നിന്നുള്ള ഇടമലയാർ ഡാം വ്യൂ സഞ്ചാരികളുടെ മനം കവരുന്നു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി മേഖലയിലെ തേൻനോക്കിമല ഇഞ്ചത്തൊട്ടിക്കും പിണവൂർകുടിക്കും നടുക്കായാണ് സ്ഥിതി ചെയ്യുന്നത്. പിണവൂർകുടിയിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ വനത്തിലൂടെ ട്രക്കിങ് നടത്തിയാൽ മാത്രമേ തേൻ നോക്കിമലയിൽ എത്തുവാൻ സാധിക്കുകയുള്ളൂ. പിണവൂർകുടിയിൽ നിന്ന് തേൻ നോക്കി മലക്ക് പോകുന്നവഴി ആനത്താര ആയതിനാൽ ചിലപ്പോൾ ആനയെ കാണുവാൻ സാധിക്കും . അട്ടയുടെ ശല്യം കൂടുതലായി ഉള്ള പ്രദേശം കൂടിയായതുകൊണ്ട് ദേഹത്തു കയറുവാൻ സാധ്യത ഉണ്ട്.

മലയുടെ മുകളിൽ എത്തിയാൽ പിണവൂർകുടി, ഉരുളൻതണ്ണി, കുട്ടമ്പുഴ, ഏകദേശം 20 കിലോമീറ്റർ അകലെ ഉള്ള ഇടമലയാർ ഡാം എന്നിവ കാണുവാൻ സാധിക്കും. കൂടാതെ അവിടെ നിന്നും ഒരു കിലോമീറ്റർ കൂടി നടന്നാൽ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന പാൽക്കുളം വെള്ളച്ചാട്ടത്തിനു അടുത്ത് എത്താം. ആരും അറിയാതിരുന്ന പാൽക്കുളം വെള്ളച്ചാട്ടം ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. കോതമംഗലത്തിന്റെ ഒളിഞ്ഞിരിക്കുന്ന മനോഹര ദൃശ്യ ഭംഗി ആസ്വദിക്കുവാനായി പിണവൂർകുടിയിൽ നിന്നും ലോക്കൽ ഗൈഡ് കിട്ടും. വനം വകുപ്പിന്റെ അനുമതി കൂടി മാത്രമേ തേൻ നോക്കി മലയിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 9072497942, 8137020401 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

error: Content is protected !!