കോതമംഗലം: ചെറിയ പള്ളിക്കെതിരെ ഉണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ ഒരു അംശം പോലും ഇല്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു. കോതമംഗലത്തെ കെടാവിളക്കായ മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ പിൻബലത്തിൽ നടക്കുന്ന അധിനിവേശമാണ് ഇപ്പോൾ അരങ്ങേറുന്നതെന്നും അഡ്വ ജയശങ്കർ കൂട്ടിച്ചേർത്തു. വിവിധ മത വിശ്വാസികളും, രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകളാണ് രഥയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.
ചടങ്ങിൽ കെ. പി. ബാബു സ്വാഗതം പറഞ്ഞു , മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായിരുന്നു , പ്രൊഫ. ബേബി എം.വർഗ്ഗീസ്, പി. എ. സോമൻ, കെ. എ. നൗഷാദ്, ഷിബു തെക്കുമ്പുറം, എ. ജി. ജോർജ്, ടി. യു.കുരുവിള , എ. ടി. പൗലോസ്, പ്രവാസി അഷറഫ്, അബി അബ്രഹാം, ഷമീർ പനക്കൽ, ടീന മാത്യു, എൻ. സി. ചെറിയൻ, ജാൻസി മാത്യു, ബിനു ചെറിയാൻ , പ്രിൻസി എൽദോസ്, അഡ്വ. അബു മൊയ്‌തീൻ, മൊയ്‌തീൻ മുഹമ്മദ് , ബാബു പോൾ, ബീന ബെന്നി , ജെയ്സൺ ഡാനിയേൽ , ജെയിംസ് കൊരമ്പൽ , പ്രൊഫസർ കെ എം കുര്യാക്കോസ് , റോയ് കെ പൗലോസ് , പി ടി ജോണി എന്നിവർ പങ്കെടുത്തു. എ ജി ജോർജ് മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
You must be logged in to post a comment Login