കോതമംഗലം : ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടന്നു. കോതമംഗലം പട്ടണത്തിലെ സമാധാന അന്തരീഷം തകർക്കുന്ന വിധത്തിൽ ഒരു വ്യകതിയും കൂട്ടരും നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരങ്ങൾ പങ്കെടുത്ത ഉപവാസ സമരമാണ് നടന്നത്. നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായ ചെറിയ പള്ളിയും, കോതമംഗലം മുത്തപ്പന്റെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് ഉപവാസ സമരം സംഘടിപ്പിച്ചത്. കോതമംഗലം ടൌൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ സലാം അൽ ഖാസിമി ഉപവാസ സമരം ഉൽഘാടനം ചെയ്തു.
പൊതുരംഗത്ത് എല്ലാവിധ നേട്ടങ്ങളും നടത്തിയിട്ടുള്ള ഒരു പള്ളിയാണ് മാർ തോമ ചെറിയ പള്ളി. ആരോഗ്യ, വിദ്യാഭ്യാസ , സാംസ്‌കാരിക, സേവന രംഗത്ത് എന്നും മുന്നിൽ നിന്ന് നയിക്കുന്ന പ്രസ്ഥാനങ്ങൾ കോതമംഗലത്ത് ഉണ്ട്. അതിന് അടിത്തറ പാകിയത് കോതമംഗലം മൂത്ത പ്പന്റെ കബറിടം ആണെന്ന് ആർക്കും സംശയമില്ല. ആ വളർച്ചയാണ് ഇന്ന് കാണുന്ന കോതമംഗലം. നാന ജാതി മതസ്ഥർ ഒരുമിച്ചു സമാധാനപരമായി ജീവിച്ചു വരുന്ന കോതമംഗലത്ത് കലാപം ഉണ്ടാക്കുവാൻ ആരെയും അനുവദിക്കുകയില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ചടങ്ങിൽ കോതമംഗലത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ , പൊതുപ്രവർത്തകർ , മത നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് റഷീദ സലിം , മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു , കെ. എം പരീത് , വിവിധ പഞ്ചായത്തുകളിലെ പ്രിസിഡന്റുമാർ , ജനപ്രതിനിധികൾ , എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം , അജി നാരായണൻ , അബ്ബാസ് ഓലിക്കൽ , കെ. പി. ബാബു, അഡ്വക്കേറ്റ്. മാത്യു ജോസഫ്, റോയി കെ പോൾ തുടങ്ങിയവർ സംബന്ധിച്ചു.
You must be logged in to post a comment Login