കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എ നൗഷാദ് അധ്യക്ഷനായി. കോതമംഗലം മുനിസിപ്പൽ വൈസ് ചെയർമാൻ എ ജി ജോർജ് അറിവുത്സവ സന്ദേശം നൽകി. കുട്ടികളെ അനുഗമിച്ചെത്തിയ അച്ഛനമ്മമാർക്കു വേണ്ടി സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച നാട്ടറിവുത്സവം വേറിട്ട അനുഭവമായതായി. നാടൻ പാട്ടും നാട്ടു ചരിത്രവും ചോദ്യവും തത്സമയ സമ്മാന വിതരണവും രക്ഷിതാക്കളെ ആവേശഭരിതവും ജനകീയവുമാക്കി. സമാപന സമ്മേളനവും അവാർഡ് വിതരണവും സിനിമാതാരം ഏബിൾ ബെന്നി നിർവ്വഹിച്ചതും അക്ഷരമുറ്റം ഉപജില്ലാ ജേതാക്കൾക്ക് ആവേശം പകർന്നു.
മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, സിജു തോമസ്, ബി പി ഒ
എസ് എം അലിയാർ, മാർ ബേസിൽ ഹയർ സെക്കൻററി പ്രിൻസിപ്പൽ കെ വി എൽദോ, സംഘടനാ നേതാക്കളായ എം ഡി ബാബു, പി അലിയാർ, ടി എ അബൂബക്കർ, ഒ പി ജോയി,
ബൈജു രാമകൃഷ്ണൻ, കെ എൻ സജിമോൻ, എ ഇ ഷെമീദ, ട്രീസ പ്രിൻസില, സംഘാടക സമിതിയംഗങ്ങളായ പി എം മുഹമ്മദാലി, പി പി മൈതീൻഷാ, കെ കെ ടോമി, വിദ്യാസാഗർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘത്തിനു വേണ്ടി ഷിജോ എബ്രഹാം നന്ദി പറഞ്ഞു. സമ്മേളനത്തിൽ വിദ്യാർത്ഥികളും, രക്ഷകർത്തകളും, ജനപ്രധിനിതികളും ഉൾപ്പടെ 400 പേർ പങ്കെടുത്തു.
You must be logged in to post a comment Login