കോതമംഗലം: കുട്ടംമ്പുഴ ആദിവാസി മേഖലയിൽ നടക്കുന്ന ശാസ്ത്രീകരണ പരിപാടികളുടെ ഉത്ഘാടനം കേരള ഹൈക്കോടതി ആക്റ്റിഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ നന്മക്ക് വേണ്ടി കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ഡ്രൈവിംഗ്, കായിക മത്സരം, തയ്യൽ എന്നിവയുടെ പരിശീലനം, സൗജന്യ നിയമ സഹായ ക്ലിനിക് എന്നിവയും മാമലകണ്ടം അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ ഇതുമായി ബന്ധപ്പെട്ട് നടന്നു. രാവിലെ 10 മുതൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകി.ചടങ്ങിൽ കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.റ്റി.നിസാർ അഹമ്മത് അധ്യക്ഷനായിരുന്നു.
അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ സലീന വി.ജി നായർ, കോതമംഗലം മജിസ്ട്രേറ്റ് എം.എൻ. മനോജ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.കെ.ജോർജ്ജ്, കൂട്ടം മ്പുഴ പി എച്ച് സി മെഡിക്കൽ ഓഫീസർ അനൂപ് തുളസി, പരീക്കണ്ണി എവർ വൺ പ്രോപർട്ടീസ് ഇൻഡ്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.എം.യൂസഫ് കടുക്കാപിള്ളി, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി റ്റി.ഐ.സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർപേഴ്സൺ കൂടിയായ മജിസ്ട്രേറ്റ് റ്റി.ബി.ഫസീല സ്വാഗതം ബാർ അസോസിയേഷൻ സെക്രട്ടറി പി.എസ്.എ കബീർ നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , വിവിധ വകുപ്പ് മേധാവികൾ, തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.
You must be logged in to post a comment Login