Connect with us

Hi, what are you looking for?

NEWS

കനാലില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല: കടുത്ത ജലക്ഷാമത്തില്‍ കോട്ടപ്പടി കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങള്‍

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ കനാലിലൂടെ പ്രദേശത്തേക്ക് ഒരു തുള്ളി വെള്ളം എത്തിയിട്ടില്ല. അതേസമയം പിണ്ടിമന പഞ്ചായത്തിന്റെ അതിര്‍ത്തിവരെ വെള്ളം എത്തുകയും ചെയ്യും.

രണ്ടു പഞ്ചായത്തുകളും തമ്മിലുള്ള വേര്‍തിരിവ് പ്രദേശത്ത് കനാല്‍ കാണുന്നവര്‍ക്ക് വ്യക്തമാകും. കാടുമൂടിയ ഭാഗം കോട്ടപ്പടി പഞ്ചായത്തും മറുഭാഗം പിണ്ടിമന പഞ്ചായത്തും. അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് ഇവിടേക്ക് വെള്ളം ഒഴുകിയെത്താത്തത്.കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പെരിയാര്‍വാലിയും കോട്ടപ്പടി പഞ്ചായത്തും ഇതിന് നടപടിയെടുക്കാത്തതാണ് പ്രശ്‌നം.

You May Also Like

NEWS

കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത...

error: Content is protected !!