കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 24 പട്ടയ അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം അംഗീകാരം നൽകിയത്.കുട്ടമ്പുഴ – 18, കോതമംഗലം – 5,പോത്താനിക്കാട് -1,എന്നിങ്ങനെ 24 പട്ടയ അപേക്ഷകൾക്കാണ് ലാൻഡ് അസൈമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത് . യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
തഹസിൽദാർ അനിൽകുമാർ എം,സ്പെഷ്യൽ തഹസിൽദാർ എൽ എ രശ്മി ജി,മുനിസിപ്പൽ ചെയർ പേഴ്സണൽ ഭാനുമതി രാജു,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്,മുനിസിപ്പൽ കൗൺസിലർ ഗീത ജയകുമാർ,മുൻ കൗൺസിലർ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എസ് എൽദോസ്, ബേബി പൗലോസ്, തോമസ് വട്ടപ്പാറ, വി വി കുര്യൻ,എൽദോസ് കേച്ചേരി, എന്നിവർ പങ്കെടുത്തു. താലൂക്കിലെ അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.






















































