കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നാശം വിതച്ച കോട്ടപ്പടി വാവേലിയിലും പരിസരപ്രദേശങ്ങളും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.വാവേലി എളംബ്‌ളായി ക്ഷേത്രത്തിന്റെ മതിലും, പരിസരപ്രദേശങ്ങളിലെ കൃഷിയിടങ്ങളുമാണ് ആന വ്യാപകമായി നശിപ്പിച്ചത്.
എംഎൽഎ യോടൊപ്പം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗം എൽദോസ് മറ്റമന, പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗം പ്രിൻസ് ജോൺ, സി പി ഐ എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി അഖിൽ സുധാകരൻ,ജുവൽ ജൂഡി, പ്രദേശവാസികളും സന്നിഹിതരായിരുന്നു. നാശനഷ്ടങ്ങൾക്ക് അടിയന്തരമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ എം എൽ എ ഡി എഫ് ഒയ്ക്ക് നിർദ്ദേശം നൽകി.
നിലവിൽ ഈ പ്രദേശത്തെ ഫെൻസിങ് വർക്കിനെ സംബന്ധിച്ചും, സ്ഥിതിഗതികളെ സംബന്ധിച്ചും സി സി എഫിന്റെ സാന്നിധ്യത്തിൽ വിശദമായ ചർച്ച വരുന്ന ആഴ്ച്ച വിളിച്ചുചേർത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.






















































