കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും നടത്തി. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സെമിനാര്‍ ഹാളിലാണ് പരിപാടി നടന്നത്. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ റേച്ചല്‍ കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ്, ജനപ്രതിനിധി റാണിക്കുട്ടി ജോര്‍ജ്, കോളേജ് മാനേജര്‍ സുനില്‍ ജോസഫ്, തട്ടേക്കാട് പക്ഷി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.റ്റി. ഔസേഫ്, മൊബൈല്‍ കെയര്‍ ഉടമ കെ എ അന്‍സാര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ എം.എച്ച്. ഷിഹാബ്, സാമൂഹ്യ പ്രവര്‍ത്തകന്‍ നജീബ് തോട്ടത്തിക്കുളം, കോട്ടപ്പടി മാര്‍ ഏലിയാസ് കോളജിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ക്ലബ് എന്നിവരെയാണ് അനുമോദിച്ചത്.
കോട്ടപ്പടി മാര്‍ ഏലിയാസ് കോളജ് ബോര്‍ഡ് പ്രസിഡന്റ് ഫാ. ജോസ് പരുത്തുവയലില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ടി. മൂലയില്‍, ലൈബ്രറി പ്രസിഡന്റ് യൂസുഫ് പല്ലാരിമംഗലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. ബേബി, പഞ്ചായത്ത് മെമ്പര്‍ പ്രിയ സാബു,മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ അഡ്വക്കേറ്റ് ബിജി പി ഐസക്ക്, സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂള്‍ മാനേജര്‍ വര്‍ഗീസ് കുട്ടി എം കെ, സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ എല്‍ദോ ജോസ്, ബോര്‍ഡ് മെമ്പര്‍ കെ കെ കുര്യാക്കോസ്, ട്രസ്റ്റിമാരായ സി എം ജോര്‍ജ്, ടി പി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































