കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ യാത്രക്കാരനും,Arowna pets &aquarium ഉടമയായിട്ടുള്ള നെല്ലിക്കുഴി സ്വദേശി സനു.കെ.എസ്സാണ് സൗജന്യമായി ഡിപ്പോയിലേയ്ക്ക് പക്ഷികളും, കൂടും നൽകിയത്.
ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ലൗ ബേർഡ്സുകളും, കൂടുകളും ഏറ്റുവാങ്ങി. കോതമംഗലം കെഎസ്ആർടിസി യൂണിറ്റ് സൗന്ദര്യവൽക്കരണത്തിൽ മറ്റ് ഡിപ്പോയ്ക്ക് മാതൃകയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ ബിജു പി.വി അധ്യക്ഷത വഹിച്ചു. പ്രീറ്റ്സി പോൾ, ഷാജഹാൻ സി.ഒ, ഷിജു പി.കെ എന്നിവർ പ്രസംഗിച്ചു
. കെഎസ്ആർടിസി ജീവനക്കാരാണ് പക്ഷികളുടെ പരിചരണം നടത്തുന്നത്.






















































