കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര മുഖ്യാതിഥിയായും, ഡോ. അംബേദ്കർ ദേശീയ അവാർഡും സംസ്ഥാന ഫോക് ലോർ അവാർഡും നേടിയ നാടൻപാട്ട് കലാകാരൻ ദിലീപ് കുമാർ പി കെ വിശിഷ്ടാതിഥിയുമായി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, വൈസ് പ്രസിഡന്റ് മുഹ്സിന ഷിഹാബ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ,സിദ്ദിഖ് പി എം, പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ്, സ്കൂൾ പ്രിൻസിപ്പാൾ ഉഷ പി,വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ സുനിത രമേശ്, വികസനക്കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ മാജിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസാരി കെ എ, വാരപ്പെട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൻസി ഹാരിസ്, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജ്മി അൻസാരി,വാർഡ് മെമ്പർമാരായ നിസാമോൾ ഇസ്മായിൽ, നെജി ജബ്ബാർ, ജമീല അലി, ജാസ്മി ഷാനവാസ്,
നീനു മൈതീൻ, അനിൽകുമാർ, ഹക്കീം ഖാൻ, ഷൗക്കത്തലി എം പി, എൻ കെ മുഹമ്മദ്, ഉമൈബ അഷ്റഫ്, എസ് എം സി ചെയർമാൻ അലി കമ്മല, എം പി ടി എ ചെയർപേഴ്സൺ ഷൈബ കാസിം, പിടിഎ വൈസ് പ്രസിഡന്റ് മക്കാർ കെ എച്ച്, എച്ച് എസ് സീനിയർ അധ്യാപിക ചിത്ര എം കെ, എച്ച് എസ് എസ് സീനിയർ അധ്യാപിക റജീന കെ എ, വി എച്ച് എസ് ഇ സീനിയർ അധ്യാപിക അനു സൂസൻ പോൾ, സ്കൂൾ ലീഡർ അൻസിൽ കെ എ, കെ വി വി ഇ എസ് പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് എം എം അലിയാർ,കെ വി വി എസ് പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, അടിവാട് മലയാളം സാംസ്കാരിക വേദി പ്രസിഡന്റ് പ്രമോദ് പി ജോസഫ്, അടിവാട് ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഷമീർ കെ എം, അടിവാട് ഗോൾഡൻ യങ്സ് ക്ലബ്ബ് പ്രസിഡന്റ് അലികുഞ്ഞ് കെ എം, അടിവാട് തെക്കേ കവല പ്ലേമേക്കേഴ്സ് ക്ലബ് എ എം അലി,
അടിവാട് DIWA പ്രസിഡന്റ് അൻഷാഫ് കെ എ, അടിവാട് മലർവാടി പ്രസിഡന്റ് വി കെ സിദ്ധിക്കുൽ അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജിമോൻ പി എൻ സ്വാഗതവും പി ടി എ പ്രസിഡന്റ് അലി അൾട്ടിമ കൃതജ്ഞതയും രേഖപ്പെടുത്തി. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.






















































