കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ് വടക്കും പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോതമംഗലം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി വെരി. ഫാ. മാത്യു മുണ്ടയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ് കയ്യെഴുത്ത് മാസിക പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി സി പുല്ലന്‍ സ്‌കൂള്‍ ദിന സന്ദേശവും നല്‍കി.
ചടങ്ങില്‍ കോതമംഗലം ബിആര്‍സി ബിപിസി ബിനിയത്ത് പി.എച്ച്, പിടിഎ പ്രസിഡന്റ് എല്‍ദോസ് വര്‍ഗീസ്, അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ നെടുംപുറത്ത്, സെന്റ് ജോസഫ് ചര്‍ച്ച് വെളിയേല്‍ച്ചാല്‍ കൈക്കാരന്‍ ജോസ് ജോണ്‍ പീച്ചാട്ടുകുടി, എംപിടിഎ പ്രസിഡന്റ് ജിസ ഷാബു, അധ്യാപക പ്രതിനിധി ആഷ്ലി ആന്റണി,ജര്‍മ്മി ജോസഫ്,വിദ്യാര്‍ത്ഥി പ്രതിനിധി ഐശ്വര്യ റെജു എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ഷൈജ മാത്യു സ്വാഗതവും സ്‌കൂള്‍ ലീഡര്‍ റോസ് മരിയ ജെര്‍ത്രൂഡ് ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.






















































