കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
മാര്‍ത്തോമ്മാ ചെറിയ പള്ളി ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരില്‍, പിടിഎ പ്രസിഡന്റ് എ.എസ്. സനീഷ്, പ്രിന്‍സിപ്പല്‍ ഫാ. പി.ഒ. പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ആദ്യദിനം രണ്ട് മത്സരങ്ങള്‍ നടന്നു. പണ്ഡിറ്റ് മോത്തിലാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാലക്കാടും വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊല്ലവും മാറ്റുരച്ച ആദ്യ മത്സരത്തില്‍ പാലക്കാട് ടിം ഒരു ഗോളിന് വിജയിച്ചു. ആതിഥേയരായ മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും പാമ്പാക്കുട മാര്‍ തിമോത്തിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പാമ്പാക്കുട ടീം വിജയിച്ചു






















































