കോതമംഗലം : വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ കീരംപാറ – കവളങ്ങാട് പഞ്ചായത്തുകളിലായി 21 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 1 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
കീരമ്പാറ പഞ്ചായത്തിലെ കൂരികുളത്ത് നിന്ന് ആരംഭിച്ച് ചീക്കോട്-ഇഞ്ചത്തൊട്ടി തൂക്കു പാലം – ചാരുപാറ- ആവോലിച്ചാൽ – നേര്യമംഗലം കൃഷി ഫാം വരെ 18.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 166.72 ലക്ഷം രൂപയും, കവളങ്ങാട് പഞ്ചായത്തിലെ മണിയൻപാറ മുതൽ ചെമ്പൻകുഴി വരെ 2.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 21.11 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 1കോടി 88 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു






















































