കോതമംഗലം: പുതു വര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ് ക്യാമ്പയിന്‍ പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്‌സ് കോളേജില്‍ നടന്ന പരിപാടി ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ തുടക്കം കുറിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്രാന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി ബസും ഉണ്ടായിരുന്നു.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഷീജ എ എല്‍, ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ സതീഷ് കെ എന്‍, ഡെപൂട്ടി ഡി എം ഒ മാരായ ഡോ ആരതി കൃഷ്ണന്‍, ഡോ സുരേഷ് വര്‍ഗീസ് എസ്, ആര്‍ സി എച്ച് ഓഫിസര്‍ ഡോ എം എസ് രശ്മി, എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പ്രസിലിന്‍ ജോര്‍ജ്ജ്, ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഖയസ് ഇ കെ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ സജിത് ജോണ്‍, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോള്‍ സി, ജില്ലാ മാനസികരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ ദയ പാസ്‌കല്‍, ജില്ല എഡുക്കേഷന്‍ മിഡിയ ഓഫീസര്‍ രജനി ജി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ബാബു എം ആര്‍, സന്തോഷ് കെ ടി, ബിജോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണക്ലാസ്, ഒപ്പന, ഫ്യൂഷന്‍ ഡാന്‍സ്, യോഗ, കിറ്റി ഷോ, ആരോഗ്യത്തിലേക്ക് ഒരു കിക്കോഫ്, ഡാന്‍സ് തുടങ്ങിയവ നടത്തി.






















































