വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര്‍ ടീം ചാരിറ്റി വാര്‍ഷിക പൊതുയോഗവും സി.കെ അബ്ദുള്‍ നൂര്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്‍ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില്‍ പ്രവര്‍ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. മൈലൂര്‍ എംഎല്‍പി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടീം ചാരിറ്റിയുടെ മാര്‍ഗ്ഗദര്‍ശിയും സാമൂഹിക പൊതു പ്രവര്‍ത്തകനും അകാലത്തില്‍ മരണപ്പെട്ട വാരപ്പെട്ടി പഞ്ചായത്ത് അംഗവുമായ സി.കെ അബ്ദുള്‍നൂര്‍ അനുസ്മരണ ഉദ്ഘാടനും, സി.കെ പുരസ്‌ക്കാര വിതരണവും ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ടീം ചാരിറ്റി പ്രസിഡന്റ് അജ്‌നാസ് മായ്ക്കനാട്ട് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജ്മി അന്‍സാരി, ഉമെബ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജാസ് ഈറക്കല്‍, ഡോ. മുനീര്‍ പി കെരിം, നിസാര്‍ ബാഖവി, ജബ്ബാര്‍ ചിറ്റേത്ത്കുടി, ഷിയാസ് മുളക്കല്‍, റിയാസ് കൊടത്താ പിള്ളി, ഷാനാസ് കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.






















































